കണ്ണൂർ : കേരളവ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വനിതാ വിംഗ് ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ജില്ലാ തല തിരുവാതിര മത്സരത്തിൽ താഴെപുരയിൽ മാധവി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 20000 രൂപയും ആലക്കോട് യൂനിറ്റ് കരസ്ഥമാക്കി.രണ്ടാം സ്ഥാനം 10000'രൂപയും ട്രോഫിയും പയ്യന്നൂർ യൂനിറ്റും മൂന്നാം സ്ഥാനം 5000 രൂപയും ട്രോഫിയും പാടിയോട്ടുംചാൽ കരസ്ഥമാക്കി.
വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് കെ.വി. നന്ദിനിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി.വി. ഇ. എസ് ജില്ലാ ജനറൽ സെക്രട്ടറി. പി. അബ്ദുൾ ബാഷിത് , കെ. എം.ഹരിദാസ്, കെ.എസ്. റിയാസ്, മനോജ് താഴെപ്പുരയിൽ, സി.എം. ദീപിക, ഗീതാ രമേഷ്, ജോളിബെന്നി, സബിത റോസ് തുടങ്ങിയവർ സംസാരിച്ചു.
Madhavi Memorial Trophy to Alakode at the bottom.